MKVപാവം ഒരു മൂകസാക്ഷി...
കാതില്‍, ഇന്നുമാ ഗര്‍ജ്ജനം...
ധവളവര്‍ഗ്ഗത്തിന്റെ കോട്ടകള്‍ തകര്‍ത്ത
ഒരു നഗ്നപാദന്‍റെ ഗര്‍ജ്ജനം
ഇരുണ്ടറകളിലെ അഴികള്‍ക്കുള്ളില്‍
നിലവിളികള്‍ക്കു പകരംകേട്ട ഗര്‍ജ്ജനം
ഒടുവിലൊരു വെടിയുണ്ട നെഞ്ച്പിളര്‍ന്നപ്പോള്‍
അവസാനമായ് കേട്ട ഗര്‍ജ്ജനം...
ഗര്‍ജ്ജിക്കാനാവാതെ,
ഇന്നയാള്‍ കേഴുകയാണ്
ചോരനല്‍കി നേടിയ
സ്വാതന്ത്ര്യം വില്‍ക്കപ്പെടുമ്പോള്‍,
കൂടപ്പിറപ്പിന്‍റെ കഴുത്തെടുക്കുവാന്‍
കൂട്ടര്‍ക്ക് കൊട്ടേഷന്‍ കൊടുക്കുമ്പോള്‍
പാരില്‍ പ്രസിദ്ധയാം ഭാരതസ്ത്രീയുടെ
മാനത്തിനായ് മാളോര്‍ വിലപേശുമ്പോള്‍
കുഞ്ഞുഹൃദയങ്ങളെ കന്നുകാലികളെപ്പോല്‍
കച്ചവടമുറപ്പിച്ചു നാട് കടത്തുമ്പോള്‍...
എല്ലാം കണ്ടൊന്നു, കണ്ണീര്‍ വാര്‍ക്കാനാവാതെ,
പാവം ഒരു മൂകസാക്ഷി...
ധവളവര്‍ഗ്ഗത്തിന്റെ കോട്ടകള്‍ തകര്‍ത്ത
ഒരു നഗ്നപാദന്‍റെ ഗര്‍ജ്ജനം
ഇരുണ്ടറകളിലെ അഴികള്‍ക്കുള്ളില്‍
നിലവിളികള്‍ക്കു പകരംകേട്ട ഗര്‍ജ്ജനം
ഒടുവിലൊരു വെടിയുണ്ട നെഞ്ച്പിളര്‍ന്നപ്പോള്‍
അവസാനമായ് കേട്ട ഗര്‍ജ്ജനം...
ഗര്‍ജ്ജിക്കാനാവാതെ,
ഇന്നയാള്‍ കേഴുകയാണ്
ചോരനല്‍കി നേടിയ
സ്വാതന്ത്ര്യം വില്‍ക്കപ്പെടുമ്പോള്‍,
കൂടപ്പിറപ്പിന്‍റെ കഴുത്തെടുക്കുവാന്‍
കൂട്ടര്‍ക്ക് കൊട്ടേഷന്‍ കൊടുക്കുമ്പോള്‍
പാരില്‍ പ്രസിദ്ധയാം ഭാരതസ്ത്രീയുടെ
മാനത്തിനായ് മാളോര്‍ വിലപേശുമ്പോള്‍
കുഞ്ഞുഹൃദയങ്ങളെ കന്നുകാലികളെപ്പോല്‍
കച്ചവടമുറപ്പിച്ചു നാട് കടത്തുമ്പോള്‍...
എല്ലാം കണ്ടൊന്നു, കണ്ണീര്‍ വാര്‍ക്കാനാവാതെ,
പാവം ഒരു മൂകസാക്ഷി...
No comments:
Post a Comment