Sunday, 14 August 2011

നിന്നോട്


 jinu

നിന്നോട്

പിന്‍വലിയുന്ന വസന്തത്തിന്റെ
ഏതോ ഒരു കോണില്‍നിന്ന്
നിന്റെയൊരുനോട്ടം
ഇപ്പോഴുമെന്റെ
നെഞ്ചില്‍ തറക്കുന്നുണ്ട്...

വഴിയരികില്‍ നിന്ന്
നീ തട്ടിമാറ്റിയ ഒരു മുള്ള്
ഇപ്പോഴെന്റെ കാലില്‍
തുളച്ചുകയറുന്നുണ്ട്...

നമ്മളന്ന് പറഞ്ഞുനിര്‍ത്തിയ
കഥയില്‍നിന്ന്
ഒരപ്പൂപ്പന്‍താടി
ഇടക്കുവന്നെന്റെ
കൈവെള്ളയില്‍ ഇരിക്കാറുണ്ട്...
നിന്നോട്

പിന്‍വലിയുന്ന വസന്തത്തിന്റെ
ഏതോ ഒരു കോണില്‍നിന്ന്
നിന്റെയൊരുനോട്ടം
ഇപ്പോഴുമെന്റെ
നെഞ്ചില്‍ തറക്കുന്നുണ്ട്...

വഴിയരികില്‍ നിന്ന്
നീ തട്ടിമാറ്റിയ ഒരു മുള്ള്
ഇപ്പോഴെന്റെ കാലില്‍
തുളച്ചുകയറുന്നുണ്ട്...

നമ്മളന്ന് പറഞ്ഞുനിര്‍ത്തിയ
കഥയില്‍നിന്ന്
ഒരപ്പൂപ്പന്‍താടി
ഇടക്കുവന്നെന്റെ
കൈവെള്ളയില്‍ ഇരിക്കാറുണ്ട്.... 

പാവം ഒരു മൂകസാക്ഷി...



MKV

പാവം ഒരു മൂകസാക്ഷി...

കാതില്‍, ഇന്നുമാ ഗര്‍ജ്ജനം...
ധവളവര്‍ഗ്ഗത്തിന്റെ കോട്ടകള്‍ തകര്‍ത്ത
ഒരു നഗ്നപാദന്‍റെ ഗര്‍ജ്ജനം
ഇരുണ്ടറകളിലെ അഴികള്‍ക്കുള്ളില്‍
നിലവിളികള്‍ക്കു പകരംകേട്ട ഗര്‍ജ്ജനം
ഒടുവിലൊരു വെടിയുണ്ട നെഞ്ച്പിളര്‍ന്നപ്പോള്‍
അവസാനമായ് കേട്ട ഗര്‍ജ്ജനം...

ഗര്‍ജ്ജിക്കാനാവാതെ,
ഇന്നയാള്‍ കേഴുകയാണ്
ചോരനല്‍കി നേടിയ
സ്വാതന്ത്ര്യം വില്‍ക്കപ്പെടുമ്പോള്‍,
കൂടപ്പിറപ്പിന്‍റെ കഴുത്തെടുക്കുവാന്‍
കൂട്ടര്‍ക്ക് കൊട്ടേഷന്‍ കൊടുക്കുമ്പോള്‍
പാരില്‍ പ്രസിദ്ധയാം ഭാരതസ്ത്രീയുടെ
മാനത്തിനായ് മാളോര്‍ വിലപേശുമ്പോള്‍
കുഞ്ഞുഹൃദയങ്ങളെ കന്നുകാലികളെപ്പോല്‍
കച്ചവടമുറപ്പിച്ചു നാട് കടത്തുമ്പോള്‍...

എല്ലാം കണ്ടൊന്നു, കണ്ണീര്‍ വാര്‍ക്കാനാവാതെ,
പാവം ഒരു മൂകസാക്ഷി... 

ഒരു പ്രണയ ഗീതം


      സനല്‍ 
                     
ഒരു പ്രണയ ഗീതം

അന്തിക്ക് മുഖില്‍ മറയില്‍

ചന്ദ്രികപ്പൂ പൊന്‍പ്രഭയില്‍
ചന്ദനകാപ്പ് ചാര്‍ത്തും
സുന്ദരിയാം സ്വര്‍ണമാനെ !

ചന്തമുള്ള നീന്‍റെ മേനി
ചുംബനത്താല്‍ കടഞ്ഞെടുത്ത്
കുങ്കുമം ചാര്‍ത്തി നിര്‍ത്താന്‍
വന്നുവല്ലോ വസന്തമാരന്‍!

ആതിരകള്‍ നടന മാടും
വീഥികളെന്‍റെ സ്വന്തം
കാതരേ കടന്നു വരൂ
പാതിരാ മണിയറയില്‍ !


ചാരുതേ നിന്നെ വായ്താന്‍
ഗീതകങ്ങളേറെ യുണ്ടേ
ശാരദേ നീ അണയൂ
ഇതിലെ ഈവഴിയെ !

അന്തിക്ക് മുഖില്‍ മറയില്‍
ചെമ്പക താഴ്വരയില്‍
ചന്ദന കാപ്പ് ചാര്‍ത്തും
സുന്ദരിയാം സ്വര്‍ണമാനെ